പ്രളയപുനര്‍ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയായിരിക്കും പുനര്‍നിര്‍മാണം സാധ്യമാക്കുക.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ക്കായി ഈ മാസം 15 ന് വികസന സംഗമം സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ വികസന പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കാന്‍ താല്‍പര്യം അറിയിച്ചവരുമായി ഈ സംഘമത്തില്‍ സംവദിക്കും.

കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതി ഇവരുമായി ചര്‍ച്ചചെയ്ത് വിവിധ മേഖലകളില്‍ സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാക്കും.

പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുന്‍നിര്‍മ്മിക്കാന്‍ ജര്‍മ്മന്‍ ബാങ്ക് 1400 കോടി രൂപയുടെ സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്.

രാജ്യാന്തര ഏജന്‍സികളില്‍ നിന്ന് സഹായം നേടിയെടുക്കാന്‍ കൂടുതല്‍ പരിശ്രമങ്ങള്‍ ആവശ്യമാണ്. വികസന സംഗമത്തിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ലോക ബാങ്കിന്റെ ഫോറിന്‍ കണ്‍ട്രി ഡയറക്ടറുമായി ചര്‍ച്ച നടത്തി.

കേരളം മുന്നോട്ട് വയ്ക്കുന്ന പ്രളയ പുനരുധാരണ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. വേള്‍ഡ് ബാങ്ക്, ജെയ്ക്ക, എഫ്ടി, യുഎന്‍ഡിപി, ഹര്‍കോ, ആര്‍ഐഡിഎഫ്, എഐഐബി, ന്യൂ ഡവലപ്‌മെന്റ് ബാങ്ക് തുടങ്ങി നിരവധിയായ അന്താരാഷ്ട്ര ഏജന്‍സികള്‍ പങ്കെടുക്കും. ഇവരില്‍ നിന്നും സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കും.

പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കേരളം കേന്ദ്രത്തിന്റെ യോജിപ്പ് പ്രതീക്ഷിക്കുന്നു. പ്രളയത്തെ അതിജീവിച്ച സംസ്ഥാനമെന്ന നിലയില്‍ കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച സഹായം ലഭിച്ചില്ല.

പല മേഖലകളിലും അവഗണനയാണുണ്ടായത്. യുഎഇ സന്ദര്‍ശന വേളയില്‍ റഡ് ഗസറ്റുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി ആദ്യ ഘട്ട ധനസഹായം ഇന്ന് ലഭിച്ചു.

20 കോടി രൂപയാണ് ഒന്നാം ഘട്ടം എന്ന നിലയില്‍ ലഭിച്ചത്. തുടര്‍ന്നും സഹായങ്ങളുണ്ടാകുമെന്നും പ്രതിനിധികള്‍ അറിയിച്ചു.