2016 മുതല്‍ കോര്‍പ്പറേറ്റ് സംഭാവനയില്‍ 93 ശതമാനവും കിട്ടിയത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്.ഒരു ട്രസ്റ്റില്‍ നിന്ന് മാത്രം കിട്ടിയത് 405 കോടി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. 2016 മുതല്‍ 2018 വരെ ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ കിട്ടിയത് 985 കോടി രൂപയാണ്.

എന്നാല്‍ ബിജെപിക്ക് കിട്ടിയത് 915 കോടി. 20,000ത്തിന് മുകളിലുള്ള തുകകളുമായെല്ലാം ബന്ധപ്പെട്ട് രേഖകള്‍ സമര്‍പ്പിക്കണം. എന്നാല്‍ മിക്ക സംഭാവനകളും പാന്‍ വിവരങ്ങളോ അഡ്രസോ ഇല്ലാതെയാണ് വരുന്നത് എന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.