അയോധ്യ കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: സുപ്രീം കോടതി

അയോധ്യ ബാബറി ഭൂമി തര്‍ക്ക കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സംഘത്തോട് സുപ്രീം കോടതി ആവശ്യപെട്ടു. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ മധ്യസ്ഥ ചര്‍ച്ച ഫലപ്രദം അല്ല എങ്കില്‍ ജൂലൈ 25 മുതല്‍ ദൈനംദിനം വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിരുന്ന പ്രദേശത്തെ 2.77 ഏക്കര്‍ ഭൂമി സംബന്ധിച്ചാണ് തര്‍ക്കം.

ഭൂമി സുന്നി വഖഫ് ബോര്‍ഡിനും, നിര്‍മോഹി അഘാരയ്ക്കും, രാം ലല്ലയ്ക്കും മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹിന്ദു, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ നേരത്തെ വാദം വേണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ സിംഗ് വിശാരദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News