ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിലെ പിഴച്ചിരുന്നു. 49 ഓവറില്‍ 223 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

ഫൈനല്‍ ലക്ഷ്യമിട്ട് ബാറ്റ് വീശിയ ഓസീസ് മുന്‍നിര താരങ്ങളെല്ലാം രണ്ടക്കം കാണാതെ കൂടാരം കയറിയപ്പോള്‍ 119 പന്തില്‍ 85 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്തും 70 പന്തില്‍ 46 റണ്‍ നേടി അലക്‌സ് കാരെയും ഭേതപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഡക്കായപ്പോള്‍ വാര്‍ണര്‍ ഒമ്പത് റണ്ണുമായി മടങ്ങി. പിന്നീട് ഇറങ്ങിയ ഹാന്‍ഡ് സ്‌കോബ്, സ്‌റ്റോണിസ്, കമ്മിന്‍സ് എന്നിവര്‍ക്ക് അടിപതറിയപ്പോള്‍ മാക്‌സ്വെല്‍ 22 റണ്ണുമായി നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും റാഷിദും മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ച്ചര്‍ രണ്ടും മാര്‍ക് വുഡ് ഒന്നും വിക്കറ്റുകള്‍ നേടി.