ദുബായ് റാഷിദിയയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം ദിര്‍ഹം നല്‍കാന്‍ ദുബായ് കോടതിയുടെ ഉത്തരവ്. അപകടത്തില്‍ മരിച്ച 17 പേരുടെ ആശ്രിതര്‍ക്കും 2 ലക്ഷം ദിര്‍ഹം വീതം നല്‍കണം. അശ്രദ്ധമായി വാഹനമോടിച്ച് 17 പേരുടെ മരണത്തിനിടയാക്കിയതിന് ഒമാനി ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവു ശിക്ഷ വിധിച്ചു.

ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ ഇയാളെ നാടുകടത്തും. ജൂണ്‍ ആറിനായിരുന്നു അപകടം നടന്നത്. 11 ഇന്ത്യാക്കാരടക്കം 17 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 7 പേര്‍ മലയാളികളായിരുന്നു. ഈദ് അവധി ആഘോഷിച്ച് ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പെട്ടത്.