എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിലെ 51 ആവിശ്യങ്ങള്‍ ഉന്നയിച്ച അവകാശപത്രിക മുഖ്യമന്ത്രിക്ക് സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ്, പ്രസിഡന്റ് വിഎ വിനീഷ്, കേന്ദ്ര കമ്മറ്റി അംഗം കെ പി ഐശ്വര്യ എന്നിവരുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു.

സമര്‍പ്പിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് ക്യാമ്പസുകളില്‍ അവകാശദിനം ആചരിച്ചു. അവകാശ പത്രിക അംഗീകരിക്കണം എന്ന് ആവിശ്യപ്പെട്ട് ജൂലൈ 18ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും പതിനായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് റാലികള്‍ സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് സെക്രട്ടറിയെറ്റിലേക്ക് നടക്കുന്ന മാര്‍ച്ച് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി സാനു.

കോഴിക്കോട് ഡി.ഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ്, കണ്ണൂരില്‍ കലക്ടറേറ്റിലേക്ക് നടക്കുന്ന മാര്‍ച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും മറ്റു ജില്ലകളില്‍ പങ്കെടുക്കും.