കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവര്‍ക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന സംസ്ഥാനത്തെ തീരമേഖലയിലെ എം.എല്‍എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ കരിങ്കല്ലിന്റെ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

നിലവില്‍ കല്ലിടുന്നതിന്റെ നിരക്ക് കുറവാണെന്നത് പരിശോധിച്ച് അതില്‍ മാറ്റം വരുത്തുന്നത് ആലോചിക്കും. കടലാക്രമണം സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കും.

തീരപ്രദേശത്തുനിന്ന് 100-ല്‍ ഏറെപ്പേരെ ഒന്നിച്ചു മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യത്തില്‍ ഒരു പാക്കേജായി സ്ഥലം കണ്ടെത്തി പുനരധിവാസം നടപ്പാക്കുന്നത് പരിഗണിക്കും.

തീരപ്രദേശത്തെ കൈയേറ്റം തടയുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. തുടര്‍നടപടികള്‍ക്കും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, പി.തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, കെ.ടി.ജലീല്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍, സി.കെ.നാണു, എ.പ്രദീപ്കുമാര്‍,

എന്‍. വിജയന്‍പിള്ള, വി.ജോയ്, ടി.വി.രാജേഷ്, എ.എന്‍.ഷംസീര്‍, കെ. ആന്‍സലന്‍, വി.അബ്ദുറഹ്മാന്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, എം.രാജഗോപാലന്‍, ആര്‍. രാമചന്ദ്രന്‍, എം.മുകേഷ്, എം.നൗഷാദ്, കെ.ജെ.മാക്സി, കെ.വി.അബ്ദുള്‍ഖാദര്‍, കെ. ദാസന്‍,

എം.വിന്‍സന്റ്, ഗീത ഗോപി, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ തുടങ്ങിയവരും ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ സെക്രട്ടറി വിശ്വാസ് മേത്ത,

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജലലിഭവവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കടേസപതി തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News