കുമാരനാശാന്റെ ഗ്രാമ വൃക്ഷത്തിലെ കുയിലിനെ കാഥികൻ വസന്തകുമാർ സാംമ്പശിവൻ ക്യാൻവാസിൽ പകർത്തി.തനിക്കെതിരെ ചില പ്രമാണിമാർ ഉയർത്തിയ വിമർശനങളെ നേരിടാനാണ് കുമാരനാശാൻ ഗ്രാമവൃക്ഷത്തിലെ കുയിലെന്ന കാവ്യം സൃഷ്ടിച്ചതെന്നും എന്നാലത് സമുദായ സംഘടനയും ആശാനുമായുള്ള ബന്ധത്തെ സൂചിപിക്കുന്നതാണെന്നുമുള്ള അവതാരികളെ ചിത്രകാരൻ തള്ളുന്നു.കാല വ്യത്യാസമില്ലാതെ സമൂഹത്തിനായുള്ള സംഭാവനയാണ് കുയിലിന്റെ കഥയെന്ന് വസന്തകുമാർ സാംമ്പശിവൻ അവകാശപ്പെട്ടു.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ കഥാപ്രസംഗ കലയിലൂടെ ജനകീയമാക്കിയ വസന്തകുമാർ സാംമ്പശിവൻ പക്ഷെ ഗ്രാമവൃക്ഷത്തിലെ കുയിലിനെ തന്റെ വരമൊഴിയിലൂടെ ക്യാൻവാസിലാക്കുകയായിരുന്നു ഏത് പ്രതിസന്ധിയിലും തളരാത്തവനായിരുന്നു കുമാരനാശാനെന്ന് തെളിയിക്കുന്നതാണ് ഗ്രാമവൃക്ഷത്തിലെ കുയിലിലെ വരികളെന്നും അതുൾക്കൊണ്ടാണ് കഥ ചിത്രത്തിലൂടെ സങ്കൽപ്പിച്ചതെന്നും കാഥികൻ വസന്തകുമാർ സാംമ്പശിവൻ പറഞ്ഞു.

അതേ സമയം ആശാന്റെ അസാധാരണമായ പ്രശസ്‌തി ചില സമുദായ പ്രമാണികളില്‍ കൊടിയ അസൂയ ഉളവാക്കിയെന്നും നാല്‌പത്തിയഞ്ചാമത്തെ വയസ്സില്‍ വിവാഹം കഴിച്ചതോടുകൂടി സ്‌പര്‍ധാലുക്കളുടെ ദൂഷണം വര്‍ധിച്ചുവെന്നും ആ സന്ദര്‍ഭത്തില്‍ ഉണ്ടായ മനോവ്യഥ ലഘൂകരിക്കാനാണ്‌ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന പ്രതിരൂപാത്മക കാവ്യം രചിച്ചതെന്നുമാണ് ചില സാഹിത്യനിരൂപകർ പറയുന്നത്, എന്നാൽ എസ്എൻഡിപിയുമായുള്ള ബന്ധത്തേ വൃക്ഷമായും സംഘടനയുടെ സെക്രട്ടറിയായിരുന്ന തന്നെ കുയിലായും ആശാൻ കവിതയിലൂടെ സംഘൽപ്പിക്കുകയായിരുന്നുവെന്നും ചിലർ അവതാരികകൾ എഴുതി പക്ഷെ കാഥികനും ചിത്രകാരനുമായ വസന്തകുമാർ സാംമ്പശിവൻ ഇതെല്ലാം തള്ളുന്നു.കാല വ്യത്യാസമില്ലാത്ത സമൂഹത്തിനായുള്ള സംഭാവനയാണ് കുയിലിന്റെ കഥയെന്ന് വസന്തകുമാർ സാംമ്പശിവൻ അവകാശപ്പെട്ടു.