ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് ചികിത്സാ സഹായം നൽകി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു കായിക മന്ത്രി ഇ പി ജയരാജന്‍ അതുല്യയുടെ പിതാവിന് തുക കൈമാറിയത്.

അടിയന്തിരസഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപയാണ് സജിക്ക് നൽകിയത്. ഒപ്പം തീവ്രപരിചരണ വിഭാഗത്തിലുള്ള അതുല്യയെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു.

ആശുപത്രിയുമായി ബന്ധപ്പെട്ട് തുടര്‍ചികിത്സയും മന്ത്രി ഉറപ്പുവരുത്തി. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു അതുല്യ.