സിനിമാ താരങ്ങള്‍ക്കായി അനധികൃതമായി കൊണ്ടുവന്ന സൗന്ദര്യവർധക മരുന്നുകൾ പിടികൂടി; ഇടനിലക്കാരന്‍ കസ്റ്റംസ് പിടിയില്‍

ത്വക്കിന്‍റെ നിറം കൂട്ടാന്‍ ലക്ഷക്കണക്കിനു രൂപയുടെ സൗന്ദര്യവർധക മരുന്നുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. അനധികൃതമായി കടത്തിക്കൊണ്ടു വന്നതാണ് ഈ മരുന്നുകള്‍. കർണാടക ഭട്കൽ സ്വദേശിയായ ഇടനിലക്കാരനെ എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് അധികൃതര്‍ പിടികൂടി.

ബോളിവുഡിൽ അടക്കമുള്ള സിനിമാതാരങ്ങൾക്ക് നൽകാനാണ് ഇവ കൊണ്ടുവന്നതെന്നാണ് ഇടനിലക്കാരന്‍റെ മൊഴി. മലയാളത്തിലും പല നടിനടന്മാര്‍ ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത്തരം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള ലൈസൻസോ ബില്ലോ മറ്റ് രേഖകളോ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല.

ത്വക്കിന്‍റെ നിറം കൂട്ടുന്നതിനും ചുളിവുകൾ വരാതിരിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നുകളാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തതിൽ ഏറെയും. ക്വാലാലംപൂരിൽ നിന്നാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്നാണ് വിവരം. ത്വക്കിന് യോജിക്കാത്തതും പില്‍ക്കാലത്ത് ദോഷം വരുത്തുന്നതുമായ കെമിക്കലുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News