സിറൊ മലബാര്‍ സഭാ വ്യാജരേഖാ കേസില്‍ മൂന്നാം പ്രതി ആദിത്യന്‍റെ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. തൃക്കാക്കര സ്വദേശി വിഷ്ണു റോയിയെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ക‍ഴിഞ്ഞ ദിവസം ബംഗലുരുവില്‍വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ആദിത്യന്‍ വിഷ്ണുവിന്‍റെ ലാപ് ടോപ് ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതിനാല്‍ വ്യാജ രേഖ കേസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വിഷ്ണുവിന് അറിയാം എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.വിഷ്ണുവിന് എന്തെങ്കിലും പങ്കുള്ളതായി തെളിഞ്ഞാല്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തേക്കും.