കൊച്ചിയില്‍ കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; തിരച്ചില്‍ തുടരുന്നു

കൊച്ചി: അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം. പെണ്‍കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ 20 കാരിയായ ജിസ്ന ജോണ്‍സാണ് ഇന്നു രാവിലെ ഏഴരയോടെ ആത്മഹത്യ ശ്രമം നടത്തിയത്. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്സ്മാന്‍ കോഴ്സ് വിദ്യാര്‍ത്ഥിനിയാണ്.

വെള്ളിയാഴ്ച്ച രാവിലെ പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വരുന്ന ജിസ്നയെ കണ്ടവരുണ്ട്. സാധാരണയെന്ന പോലെ നടന്നു വന്ന പെണ്‍കുട്ടി പെട്ടെന്ന് നില്‍ക്കുകയും കായലിലേക്ക് കുറച്ചു നേരം നോക്കിയ ശേഷം ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്.

പനങ്ങാട് പൊലീസിന്റെ നേതൃത്വത്തില്‍ ജിസ്നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. രാവിലെ കായലില്‍ നല്ല അടിയൊഴുക്കുള്ള സമയമായതിനാല്‍ പെണ്‍കുട്ടി ഒഴുകി ദൂരേയ്ക്ക് പോയിരിക്കാനും സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് തിരച്ചില്‍ തുടരുന്നത്. ജെസ്ന ആത്മഹത്യ ശ്രമം നടത്തിയതിനു പിന്നിലെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News