മാഹിയില്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. ചോറോട് സ്വദേശി സികെ വിനോദാണ് മരിച്ചത് . വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ വിനോദ് മരിച്ചു
സംഭവത്തില്‍ ലിഗ് പ്രവര്‍ത്തകരായ ഫര്‍സല്‍, ഷിനാസ് എന്നിവരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് വിനോദിനെ ലീഗ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത് . ലീഗ് പ്രവര്‍ത്തകന്‍ പാലക്കല്‍ ഫര്‍സന്‍ സഞ്ചരിച്ച വാന്‍ അമിത വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍ വിനോദും കൂട്ടുകാരും ചോദ്യം ചെയ്തു .ഇതിനെ തുടര്‍ന്ന് പാലക്കൂല്‍ ഫര്‍സല്‍ വിനോദിനെ മര്‍ദിക്കുകയായിരുന്നു .

ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു വിന്റ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ഫര്‍സല്‍ .ഇയാള്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ലീഗ് പ്രവര്‍ത്തകരും വിനോദിനെ മര്‍ദിച്ചു .ബോധരഹിതനായ വിനോദിനെ മാഹി യിലെയും ,വടകരയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു .സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു .അതീവ ഗുരുതരാവസ്ഥയില്‍ .വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വിനോദ് ഇന്ന് രാവിലെ മരിച്ചു .

സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകരായ ഫര്‍സല്‍ ,ഷിനാസ് ഉള്‍പ്പെടെയുള്ളവരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു .മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .വിദേശത്തായിരുന്ന വിനോദ് അടുത്തിടെയാണ് നാട്ടിലെത്തിയത് .നാട്ടില്‍ നിര്‍മാണ മേഖലയില്‍ തൊഴിലെടുത്ത് വരികയായിരുന്നു