പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി അമേരിക്ക. ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്നതിനെ കുറിച്ച് തങ്ങള്‍ക്ക് സ്ഥിരീകരണമില്ലെന്നാണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്.

തന്റെ അറിവ് പ്രകാരം ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് പ്രതികരിക്കുന്നത്.

ജൂണ്‍ നാലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ഈ മാസം 22ന് ഇമ്രാന്‍ ഖാന്‍ തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്നായിരുന്നു പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം വിഷയത്തില്‍ അമേരിക്കയുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു പ്രതികരണം വന്നതോടെ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും കൃത്യമായ സമയത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു.