തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.

മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ അഖിലിനാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ക്യാമ്പസില്‍ രണ്ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ക്യാന്റീനില്‍ പാട്ടുപാടിയ വിദ്യാര്‍ത്ഥിസംഘത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.