തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം വ്യക്തിപരമായ വിഷയമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്.

സംഭവത്തില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.

പങ്കുണ്ടെങ്കില്‍ നാളെ അവര്‍ എസ്എഫ്‌ഐയുടെ ഭാഗമായിട്ട് ഉണ്ടാകില്ല.

പൊലീസ് സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സച്ചിന്‍ ദേവ് ആവശ്യപ്പെട്ടു.