സഹായമെത്രാന്മാരെ നീക്കിയത് തന്റെ തീരുമാനമല്ലെന്ന വിശദീകരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി.

സഹായമെത്രാന്മാരെ മാറ്റാനുളള കാരണം വത്തിക്കാന്‍ തന്നെ അറിയിച്ചിട്ടില്ല. വത്തിക്കാന്‍ നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

അതിരൂപതയ്ക്കായി സിനഡില്‍ ആലോചിച്ച് പ്രത്യേക അധികാരത്തോടെ ഒരു മെത്രാനെ നിയോഗിക്കുമെന്നും അതിരൂപതയ്ക്ക് നഷ്ടം വരുത്തുന്ന ഒരു നടപടിയും താന്‍ സ്വീകരിച്ചിട്ടില്ലായെന്നും ആലഞ്ചേരി പറഞ്ഞു.

സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകള്‍ പ്രചരിച്ചു. വൈദികര്‍ വിരുദ്ധമായ നടപടികളില്‍ ഏര്‍പ്പെടരുത്. വിശ്വാസികളില്‍ വിഭാഗീയതയുണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സര്‍ക്കുലര്‍ ഞായറാഴ്ച പളളികളില്‍ വായിക്കും.