ഇന്‍ഡോര്‍: ബിജെപി ദേശീയ നേതാവ് പ്രദീപ് ജോഷിയുടെ ലൈംഗികവീഡിയോയും പുറത്ത്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൂടിയായ യുവാവിനൊപ്പമുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നത്.

യുവാവുമായി നടത്തിയ അശ്ലീല ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 55 വയസുള്ള പ്രദീപ് ജോഷിയും 25കാരനായ യുവാവിന്റെ ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തായത്.

ഈയിടെയായി ജോഷി തന്നെ പരിഗണിക്കുന്നില്ലെന്നും മറ്റ് ചെറുപ്പക്കാരുമായി അടുപ്പമുണ്ടെന്നും യുവാവ് പരാതി പറയുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണിവ. തിരക്കായതിനാലാണ് കൂടെ കൊണ്ടുപോകാത്തതെന്ന് പ്രദീപ് ജോഷി മറുപടി പറയുന്നതും ഇതിലുണ്ട്.

സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രദീപ് ജോഷി, ബിജെപി ഉജ്ജയ്ന്‍ ഡിവിഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

അതേസമയം, യുവാവിനെ 20 ദിവസമായി കാണാനില്ലെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറി രാകേഷ് യാദവ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണമാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.