പത്ത് വര്‍ഷം സര്‍വീസ് ഉള്ള മുഴുവന്‍ കശുവണ്ടി തൊഴിലാളികള്‍ക്കും ഇ.പി.എഫ് പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ്‌കുമാര്‍ ഹെഡ്ഗയുമായി മന്ത്രി ജെ.മേഴ്സികുട്ടിയമ്മ കൂടിക്കാഴ്ച്ച നടത്തി.

നിലവിലെ മാനദണ്ഡ പ്രകാരം 24 വര്‍ഷം സര്‍വീസ് ഉള്ള തൊഴിലാളികള്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടികാട്ടി. മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്ക് സബ്സിഡി നല്‍കണമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാനോട് ആവിശ്യപ്പെട്ടെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.