മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തി അകത്തായി. ചെന്നൈ സ്വദേശി ജ്ഞാനപ്രകാശമാണ് വീണ്ടും ജയിലിലെത്താന്‍ മോഷണം നടത്തിയത്. ജയിലില്‍ മൂന്നുനേരം ഭക്ഷണം ലഭിക്കും, നല്ല കൂട്ടുകാരുണ്ട് പിന്നെന്തിന് വീട്ടിലേക്ക് പോകണമെന്നാണ് ജ്ഞാനപ്രകാശം ചോദിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാളെ മോഷണക്കേസില്‍ ആദ്യമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ജയിലില്‍ തടവിലാക്കുകയും ചെയ്തിരുന്നു.പിന്നീട് ജൂണ്‍ 29-ന് ജാമ്യത്തിലിറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴാണ് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്ന് തോന്നിയത്. വീട്ടില്‍ തനിക്ക് ഒരു വിലയുമില്ലെന്നും ഭാര്യയും മക്കളും ഉപദ്രവിക്കുകയാണെന്നുമായിരുന്നു പരാതി.