തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിനെ ഒരുമിപ്പിച്ച് നയിക്കാന്‍ കെപിസിസി കണ്ടെത്തിയ ടി എന്‍ പ്രതാപന്‍ സംഘടനയെ തകര്‍ത്തതായി മുതിര്‍ന്ന നേതാക്കള്‍. ഗ്രൂപ്പു ഭേദമെന്യേ ഇക്കാര്യത്തില്‍ ഏകാഭിപ്രായമുള്ള പല നേതാക്കളും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ്.സ്വന്തം താല്‍പ്പര്യത്തിന് സംഘടനയെ ഉപയോഗിക്കുക മാത്രമല്ല, സാമ്പത്തികമായി പോലും ആക്ഷേപമുന്നയിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍.

ഡിസിസി പ്രസിഡന്റായ പ്രതാപന്‍ എംപിയാവാന്‍ നടത്തിയ കരുനീക്കങ്ങളാണ് കോണ്‍ഗ്രസിനെ ഇത്രത്തോളം തകര്‍ച്ചയിലേക്കെത്തിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസിക്ക് ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവ് പരാതി നല്‍കിയതായാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചനകള്‍.