ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തെയും അടര്‍ത്തി മാറ്റിയതില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ടാതിരിക്കുകയാണ്. നിരവധി നേതാക്കള്‍ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ രംഗത്തുവരികയും ചെയ്തു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ചത്.

അതിനിടെ കഴിഞ്ഞ ദിവസം ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ മാലയിട്ട് സ്വീകരിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ അറ്റാന്‍സിയോ മോന്‍സെര്‍റ്റെയും ഉള്‍പ്പെടുന്നു.