ജനാധിപത്യം വില പേശലിലേക്കും വിലയ്ക്ക് വാങ്ങലിലേക്കും ചുരുങ്ങുന്നത് അപകടകരമായ സ്ഥിതി വിശേഷമെന്ന് സി പി ഐ ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത്തി ഏഴായിരം കോടി രൂപയാണ് ബി ജെ പി ഒഴുക്കിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.പ്രതിപക്ഷ മുക്ത ഭാരതം ലക്ഷ്യമിട്ട് ബി ജെ പി കേരളത്തെയും നോട്ടമിട്ടിരിക്കുകയാണെന്നും കണ്ണൂര്‍ പയ്യന്നൂരില്‍ ധനരാജ് അനുസ്മരണ യോഗത്തില്‍ സംസാരിക്കവെ യെച്ചൂരി ചൂണ്ടിക്കാട്ടി.

ശക്തമായ ഭരണ വിരുദ്ധ വികാരത്തിനിടയിലും ബി ജെ പി ക്ക് തിരഞ്ഞെടുപ്പ് വിജയം നേടാനായത് പണമൊഴുക്കിയും സങ്കുചിത ദേശീയ വാദം ഉയര്‍ത്തിപ്പിടിച്ചുമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.പുല്‍വാമ ഭീകരാക്രമണം മറയാക്കി മറ്റെല്ലാ പ്രതികൂല സാഹചര്യങ്ങളെയും ബി ജെ പി മറി കടന്നു.സൈനിക നേട്ടങ്ങള്‍ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയുധമാക്കി.പണം ഒഴുക്കി മാധ്യമങ്ങളെ വിലക്ക് വാങ്ങി ഇത്തരം പ്രചാരങ്ങള്‍ കൊഴുപ്പിച്ചു.