20ാമത്തെ വയസില്‍ എല്ലാ ആണ്‍കുട്ടികളും ചെയ്യുന്ന പതിവ് രീതിയില്‍ നിന്നൊക്കെ മാറി സഞ്ചരിക്കുകയാണ് ശങ്കര്‍ ചന്ദ എന്ന യുവാവ്. തെലങ്കാന സ്വദേശിയായ ഈ 20കാരന്‍ സ്റ്റാര്‍ട്ട് അപ് ആരംഭിച്ച് ഇന്ന് കോടികള്‍ സമ്പാദിക്കുകയാണ്.16ാം വയസിലാണ് ശങ്കര്‍ ചന്ദ വ്യക്തിഗത ക്ലൈന്റുകല്‍ക്കായി ഫ്രീലാന്‍സിംഗ് ആന്‍ഡ് ഡ്രായിംഗ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി ആരംഭിച്ചത്. ഇപ്പോള്‍ 20 കോടിയാണ് വാര്‍ഷിക വരുമാനം.

17ാമത്തെ വയസില്‍ ഫിനാന്‍ഷ്യല്‍ നിര്‍വാണ എന്ന ആദ്യ പുസ്തകം ശങ്കര്‍ പ്രസിദ്ധീകരിച്ചിരുന്നു.ഗ്രേറ്റര്‍ നോയിഡയിലെ ബെന്നറ്റ് യൂണിവേഴ്‌സിറ്റിയിലെ ബി ടെക് വിദ്യാര്‍ഥിയായ ശങ്കറിന് സ്റ്റാര്‍ട്ട് അപ് ആരംഭിക്കുന്നതിന് പ്രചോദനം നല്‍കിയത് അജയ് ബത്രയാണ്. യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറാണ് ബത്ര