പ്രശസ്ത സിനിമാ ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. പട്ടത്തെ വീട്ടില്‍ വെച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്.

തുടര്‍ന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലെത്തുകയായിരുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. ഏഴ് തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. മരണസിംഹാസനം എന്ന ചിത്രം കാന്‍ പുരസ്‌കാരം നേടി