തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല ചെറുകോട് ലൈനിലെ ആളൊഴിഞ്ഞ പറമ്പിലാണ് ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമുളള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയ നിലയിലാണ്. ബാഗ് പട്ടി കടിച്ച് വലിക്കുന്നതിനിടെ പ്രദേശവാസിയായ പഞ്ചായത്ത് അംഗം ബുഷറാ ബീവിയാണ് ആണ് ആദ്യം മൃതദേഹം കണ്ടത്.

പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ സംഭവ സ്ഥലത്തെത്തി. ഇരുട്ട് വീണതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താനായില്ല. രാവിലെ ഫോറന്‍സിക്ക് വിദഗ്ദരെത്തിയ ശേഷം മൃതദേഹ പരിശോധന നടത്തും. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജനിച്ച ഉടനെ കുട്ടിയെ കൊലപെടുത്തിയ ശേഷം ഉപേക്ഷിച്ചതാവാമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം