ഇനി മണിക്കുറുകള്‍ മാത്രം ബാക്കി; ക്രിക്കറ്റില്‍ ലോക ചാമ്പ്യന്‍മാരാവാന്‍ ഇംഗ്ലണ്ടും ന്യൂസിലന്റും; മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന്

ഇനി ക്രിക്കറ്റ് ആരാധകരുടെ ലോകം ലോര്‍ഡ്‌സിലേക്ക് ചുരുങ്ങുന്നു. ക്രിക്കറ്റ ലോകത്തെ വിശ്വ കിരിടം ആതിഥേയരായ ഇംഗ്ലണ്ടോ-ന്യൂസിലാന്‍ഡോ സ്വന്തമാക്കുമോയെന്നുള്ള ആകാംക്ഷയിലാന്ന് ക്രിക്കറ്റ് ലോകം.

ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആര് വിജയിച്ചാലും പിറക്കുക ചരിത്രമായും മാറും. ഇത്തവണ ലോകകപ്പിന് പുതിയ അവകാശികളെന്നതായിരിക്കും ആ ചരിത്രം വിളിച്ചു പറയുക.

സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ആണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ന്യൂസിലന്‍ഡാകട്ടെ തോല്‍പ്പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്.

ഇരു ടീമുകളും ഇതുവരെ ലോകകപ്പ് സ്വന്തമാക്കിയിട്ടില്ലെന്നതും ഈ പോരാട്ടത്തിന് മാറ്റ് കൂട്ടുന്നു.ആതിഥേയരായ ഇംഗ്ലണ്ടിന് ഇത് നാലാം ഫൈനല്‍ കൂടിയാണ്.

1979, 1987, 1992 എന്നീ വര്‍ഷങ്ങളിലെ ലോകകപ്പുകളിലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ഫൈനല്‍ കളിച്ചത്. എന്നാല്‍, കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യം ഇംഗ്ലീഷ് നിരയ്ക്ക് അന്ന് ഇല്ലായിരുന്നു.

27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഫൈനല്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞ ആഗ്രഹങ്ങളൊന്നും ഇന്ന് ഇംഗ്ലണ്ടിനില്ല.

പ്രത്യേകിച്ച് കളി നടക്കുന്നത് സ്വന്തം നാട്ടിലാകുമ്പോള്‍ ഇംഗ്ലണ്ടിന് കിരീടം നേടുക എന്നത് ഒരു അഭിമാന പ്രശ്നം കൂടിയായി അത് മാറുന്നു.

മറുവശത്ത് തുടര്‍ച്ചയായരണ്ടാം ഫൈനലിന് തയ്യാറെടുക്കുന്ന കവികള്‍ക്ക് 2015 ല്‍ ഓസ്ട്രേലിയയോട് ഏഴ് വിക്കറ്റിന് തോല്‍വി വഴങ്ങി കിരീടം കൈവിട്ടു കളഞ്ഞിരുന്നു.

അതിനാല്‍ തന്നെ ഇത്തവണ ഇംഗ്ലണ്ടിനെ വീഴ്ത്തി 2015 ന് പകരം വീട്ടുകയാണ് ന്യൂസിലന്‍ഡ് ലക്ഷ്യം വയ്ക്കുന്നത്. കരുത്തരായ ബോളിങ് നിരയില്‍ തന്നെയാണ് ന്യൂസിലന്‍ഡ് വിശ്വാസം വെക്കുന്നത്.

എന്തായാലും മികച്ച ഫോമിലുള്ള ഒരു ടീമുകളും ലോര്‍ഡ്‌സില്‍ ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന് പുതിയ ചരിത്രവും ചാമ്പ്യന്മാരെയും സമ്മാനിക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News