രാജ്യത്ത് പണപെരുപ്പം ഉയരുന്നു; കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

രാജ്യത്ത് പണപെരുപ്പം ക്രമാതീതമായി ഉയരുന്നു.കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പണപെരുപ്പം. ബഡ്ജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് ആരംഭിച്ച ഭക്ഷ്യസാധനങ്ങളുടെ വിലകയറ്റവും സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്.പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും മാര്‍ഗങ്ങള്‍ തേടുന്നു.

3.18 ശതമാനമായി രാജ്യത്തെ പണപ്പെരുപ്പം വര്‍ധിച്ചു. ജൂണ്‍ മാസത്തെ കണക്കുകളാണിത്. ഈ മാസം പൂര്‍ത്തിയാകുമ്പോള്‍ പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്ക്കൂട്ടുന്നു.ഇന്ധന വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഭക്ഷ്യസാധനങ്ങള്‍ക്കും ഇന്ധനത്തിനും വില കൂടിയതിനാല്‍ പണപെരുപ്പം ഇനിയും വര്‍ധിക്കും.സെന്‍ഡ്രല്‍ സ്റ്റാറ്റിക്‌സ് ഓഫീസ് പുറത്ത് വിട്ട ഡേറ്റാ പ്രകാരം ഭക്ഷ്യസാധനങ്ങളുടെ വിലകയറ്റം ജൂണ്‍ മാസത്തില്‍ 2.17 ശതമാനം വര്‍ധിച്ചു.

മാസാരംഭത്തില്‍ 1.89 ശമതാനമായിരുന്നതാണ് ഉയര്‍ന്ന് 2.17 ല്‍ എത്തിയത്.ഏപ്രിലിലാകട്ടെ വെറും 1.1 ശതമാനമായിരുന്നു. പണപെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയത് കേന്ദ്ര സര്‍ക്കാരിനേയും റിസര്‍വ്വ് ബാങ്കിനേയും ആശങ്കപ്പെടുത്തുന്നുണ്ട്.മുന്‍പ് പണപെരുപ്പം കുറഞ്ഞപ്പോള്‍ പലിശ നിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് റിസര്‍വ്വ് ബാങ്ക് വരുത്തിയിരുന്നു.

നിലവില്‍ ഉയര്‍ന്ന പണപെരുപ്പം കുറയ്ക്കാന്‍ പലിശ നിരക്കില്‍ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക്.കേന്ദ്ര ധനമന്ത്രാലയം നിലവിലെ പ്രതിസന്ധിയോട് പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here