ഓൺലൈൻ ബാങ്ക‌് ഇടപാടുകൾക്ക‌് സർവീസ‌് ചാർജ‌് ഈടാക്കുന്നത‌് എസ‌്ബിഐ നിർത്തി. ഐഎംപിഎസ‌്, ആർടിജിഎസ‌്, എൻഇഎഫ‌്ടി എന്നിവയ്ക്ക‌് ചുമത്തുന്ന സർവീസ‌് ചാർജുകളാണ‌് ബാങ്ക‌് ഒഴിവാക്കിയത‌്.

യോനോ, ഇന്റർനെറ്റ‌് ബാങ്കിങ‌്, മൊബൈൽ ബാങ്കിങ‌് ഉപയാക്താക്കൾക്കാണ‌് ഇതിന്റെ ഗുണം. എൻഇഎഫ‌്ടി, ആർടിജിഎസ‌് ഇടപാടുകൾക്കുള്ള സർവീസ‌്ചാർജ‌് നേരത്തെ ഒഴിവാക്കിയിരുന്നു.ഈ തീരുമാനം ആഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ബാങ്കുകളുടെ ബ്രാഞ്ചിൽ നേരിട്ടെത്തി ചെയ്യുന്ന ഐഎംപിഎസ് ഇടപാടുകൾ ആയിരം രൂപ വരെ മാത്രമാകും സൗജന്യം. അല്ലാത്തവയ്ക്ക് ഇപ്പോഴത്തെ നിരക്കിൽ നിന്ന് 20 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.