നെടുങ്കണ്ടം കസ്റ്റഡി മരണം; ആന്തരാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചില്ല; ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. മരിച്ച രാജ്കുമാറിന്റെ
ആന്തരാവയവങ്ങള്‍ വിദഗ്ധ പരിശോനക്കയച്ചിരുന്നില്ല. വിദഗ്ധ സംഘമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിയിരുന്നത്.രാജ്കുമാറിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴക്കം നിര്‍ണയിച്ചിരുന്നില്ല.

രാജ്കുമാര്‍ ക്രൂര മര്‍ദ്ദനത്തിനിരയായിട്ടും മരണ കാരണം ന്യൂമോണിയയെന്ന് രേഖപ്പെടുത്തിയതും ഗുരുതര പിഴവാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

അതിനാല്‍ തന്നെ രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here