കർണാടക പ്രതിസന്ധി; വിമതരെ അനുനയിപ്പിക്കാൻ ഊർജിത നീക്കവുമായി കോൺഗ്രസ്- ജെഡിഎസ് നേതൃത്വം

തിങ്കളാഴ്ച ധനവിനയോഗബിൽ അവതരിപ്പിക്കാനിരിക്കെ വിമതരെ അനുനയിപ്പിക്കാൻ ഊർജിത നീക്കവുമായി കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് നേതൃത്വം. ധന വിനിയോഗ ബിൽ പാസാക്കാനായില്ലെങ്കിൽ സർക്കാരിന് രാജിവയ്ക്കേണ്ടി വരും. അതേസമയം വിശ്വാസ വോട്ട് തേടാനുള്ള സർക്കാർ നീക്കത്തിൽ ബിജെപിക്കും ആശങ്കയുണ്ട്.

വിശ്വാസ വോട്ടിന് മുൻപായി ധനവിനിയോഗ ബിൽ പാസ്സാക്കുകയെന്ന കടമ്പയും സർക്കാരിന് മുന്നിലുണ്ട്. തിങ്കളാഴ്ച ബിൽ പാസാക്കാൻ ആയില്ലെങ്കിൽ സർക്കാരിന് രാജിവയ്‌ക്കേണ്ടി വരും. ഇത് മുന്നിൽ കണ്ട് ഇന്നും നാളെയും കൊണ്ട് അനുനയ നീക്കങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ ആണ് കോൺഗ്രസ് ജെഡിഎസ് ശ്രമം. കർണാടകയിൽ തുടരുന്ന എംഎൽഎ മാരുടെ രാജി പിൻവലിപ്പിക്കുകയാണ് ലക്ഷ്യം. ജി രാമലിംഗ റെഡ്‌ഡി, എം ടി ബി നഗരാജ്, റോഷൻ ബൈഗ് തുടങ്ങിയവരെ ഉപമുഖ്യമന്ത്രി ജി പരമേശ്വര, ഡി കെ ശിവകുമാർ എന്നിവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

6 വിമതരെ എങ്കിലും തിരികെ എത്തിക്കാൻ ആണ് ശ്രമം. എന്നാൽ വിശ്വാസ വോട്ട് തേടാനുള്ള കുമാരസ്വാമിയുടെ നീക്കത്തിൽ ബിജെപി കേന്ദ്രങ്ങൾ ഞെട്ടലിലാണ്. സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പറയുമ്പോഴും വിശ്വാസ വോട്ട് തേടാൻ കുമാരസ്വാമി തയ്യാറായത് പാർട്ടി എംഎൽഎമാരെ ലക്ഷ്യമിട്ടാണ് എന്ന് ബിജെപി കരുതുന്നു. ഇത് മുന്നിൽ കണ്ട് എം എൽഎമാരെ കനത്ത സുരക്ഷയിൽ പാർപ്പിച്ചിരിക്കുകയാണ് ബിജെപി. അതേസമയം വിശ്വാസ വോട്ടെടുപ്പ് തീയതി സംബന്ധിച്ച് തിങ്കളാഴ്ചയെ തീരുമാനം ഉണ്ടാകൂ. ബിജെപിയുമായി കൂടി ചർച്ച ചെയ്ത ശേഷമേ തീരുമാനം ഉണ്ടാകൂ എന്ന് സ്‍പീക്കർ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ആണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News