ഇരുളിന്റെ കാലത്തെ വെളിച്ചത്തിന്റെ പോരാളി

മൂന്ന് പതിറ്റാണ്ട് കാലം നമ്മുടെ പണമില്ലാ സിനിമകൾ ജീവിച്ച, അതിനെ ജീവിപ്പിച്ച ഒരാളെ നമ്മുടെ മാധ്യമങ്ങൾ ഇപ്പോൾ എങ്ങനെയാണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്?

പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണനെക്കുറിച്ച് ചലച്ചിത്ര വിമർശകനും ജോൺ സിനിമയുടെ സംവിധായകനുമായ പ്രേംചന്ദ് എഴുതിയ കുറിപ്പ് ചുവടെ:
“വെളിച്ചക്കുറവിന്റെ (പണക്കുറവിന്റെയും) കാലത്തെ ഈ വിസ്മയ നേത്രങ്ങൾ സാധ്യമാക്കിയത്, നില നിർത്തിയത് പണക്കൂത്തിന്റെ കാലം അസാധ്യമാക്കിയ എത്രയോ പേരുടെ സിനിമാ സ്വപ്നങ്ങൾ തന്നെയായിരുന്നു. പ്രിയപ്പെട്ട എം ജെ രാധാകൃഷ്ൻ അങ്ങിനെ ഇരുളിന്റെ കാലത്തെ വെളിച്ചത്തിന്റെ പോരാളിയായി.

(ആസൂത്രിതമായ സെൽഫ് മാർക്കറ്റിങ്ങ് ഇല്ലെങ്കിൽ എത്ര വലിയ പ്രതിഭകളായാലും മാധ്യമങ്ങൾ മനുഷ്യരെ എത്ര ചെറുതായാണ് കാണുക എന്നതിന്റെ സാക്ഷ്യം കൂടിയാണ് ആ ജീവിതം കാണപ്പെട്ട, കാണപ്പെടുന്ന വിധം) . വിട , പ്രിയ സഖാവേ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News