സിപിഐഎം ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചെന്ന പ്രചാരണം വ്യാജമെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖിലിന്റെ പിതാവ്; ക്യാമ്പസിലെ തര്‍ക്കത്തിലേക്ക് നയിച്ചത് ഈഗോ പ്രശ്‌നം

തിരുവനന്തപുരം: സിപിഐഎം ജില്ലാ നേതൃത്വം ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചു എന്ന പ്രചാരണം വ്യാജമെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖിലിന്റെ പിതാവ് ചന്ദ്രന്‍.

ഈഗോ പ്രശ്‌നമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തുടക്കം മുതല്‍ പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. താനൊരു പാര്‍ട്ടി പ്രവര്‍ത്തകനാണന്നും ചന്ദ്രന്‍ പറഞ്ഞു.

കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ കുപ്രചാരണങ്ങളെ തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here