ആലുവ മണപ്പുറത്ത‌് പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടയം വാകത്താനം കൊച്ചുപറമ്പിൽ ബൈജുവിന്റെ മകൻ ബെന്യാമിൻ (18) ആണ‌് മരിച്ചത‌്.

സഹോദരനൊപ്പം കുളിക്കാനിറങ്ങിയതാണെന്ന‌് പൊലീസ‌് പറഞ്ഞു. ശനിയാഴ‌്ച രാവിലെ പത്തോടെയാണ‌് അപകടം.

ആലുവ ഫയർ സ‌്റ്റേഷനിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ‌് മൃതദേഹം കണ്ടെത്തിയത‌്.  ഇൻക്വസ‌്റ്റിനുശേഷം മോർച്ചറിയിലേക്കു മാറ്റി.