രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍

രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ലാഘവത്തോടെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി അന്വേഷണം അസാധ്യമെന്നും കമ്മീഷന്‍ പറഞ്ഞു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. രാജ്കുമാര്‍ ക്രൂര മര്‍ദ്ദനത്തിനിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലാണ് കമ്മീഷന്‍ ആദ്യം തെളിവെടുപ്പ് നടത്തിയത്. ലോക്കപ്പിലും പൊലീസിന്റെ വിശ്രമമുറിയിലും വിശദമായി പരിശോധിച്ചു.

തുടര്‍ന്ന് രാജ് കുമാറിന് ചികിത്സ നല്‍കിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തെളിവെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ വിമര്‍ശിച്ച കമ്മീഷന്‍ , റീ പോസ്റ്റ്‌മോര്‍ട്ടം അനിവാര്യമാണെന്ന് വ്യക്തമാക്കി.

കമ്മീഷന്റെ നിലപാട് രാജ് കുമാറിന്റെ കുടുംബം സ്വാഗതം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരെയും വിസ്തരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊച്ചി കേന്ദ്രീകരിച്ചായിരിക്കും കമ്മീഷന്റെ ഒഫീസ് പ്രവര്‍ത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News