ക്വീന്‍ ഓഫ് ദ്വയ മൂന്നാം പതിപ്പില്‍ 17 മത്സരാര്‍ത്ഥികളായിരുന്നു തനതായ കേരളീയ വേഷത്തില്‍ റാംപില്‍ എത്തിയത്. മിസ് കേരള ഉള്‍പ്പടെ മൂന്ന് വിഭാഗങ്ങളിലായായിരുന്നു മത്സരം.

കൊച്ചിയെ ആവേശത്തിലാഴ്ത്തിയ മത്സരം ഇന്ന് വൈകീട്ട് നാല് മണിക്ക് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യും.  ഭാവന ഉള്പ്പെടെയുള്ള സിനിമാ താരങ്ങളാണ് ക്വീന്‍ ഓഫ് ദ്വയ 2019 വേദിയിലെത്തിയത്. ക്വീന്‍ ഓഫ് ദ്വയ വേദിയിലെത്തിയ ഭാവന രഞ്ജു രഞ്ജിമറിനൊപ്പം റാംപ് വാക്ക് നടത്തി. ഏറെ നാളുകള്‍ക്ക് ശേഷം കൊച്ചിയില്‍ ഒരു പൊതുവേദിയിലെത്തിയതിന്റെ സന്തോഷവും ഭാവന പങ്കുവെച്ചു.

പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയായിരുന്നു ക്വീന്‍ ഓഫ് ദ്വയ മൂന്നാം പതിപ്പിന് തിരി തെളിയിച്ചത്. ഔഷദി എംഡി ഉത്തമന്‍, കൈരളി ടിവി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ പ്രതാപ് ചന്ദ്രന്‍, ദ്വയ ആര്‍ട്‌സ് ആന്റ് ചാരറ്റബിള്‍ സൊസൈറ്റി സെക്രട്ടറി രഞ്ജു രഞ്ജിമര്‍, ശീതല്‍ ശ്യാം എന്നിവരും ചടങ്ങില്‍ അതിഥികളായി എത്തി. മോഡലിംഗ് രംഗത്തെ വിദഗ്ദരുള്‍പ്പെട്ട അഞ്ചംഗ ജഡ്ജിങ് പാനലാണ് ക്വീന്‍ ഓഫ് ദയ മൂന്നാം എഡിഷനിലെ വിജയികളെ തെരഞ്ഞെടുത്തത്