ആന്തൂരില്‍ വ്യവ്യസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത കേസില്‍ സുപ്രധാന വഴിത്തിരിവ്. മാധ്യമങ്ങള്‍ ഏറ്റുപാടിയപോലെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജന്‍ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സാജന്റെ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നത്.

ഇതിലേക്ക് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയത്. അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മന്‍സൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരം. ഫോണും കസ്റ്റഡിയിലെടുത്തു.