11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍. ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സംഭവം.വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു് മൃതദേഹങ്ങള്‍.നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെ വ്യാഴാഴ്ച കുട്ടികളുടെ കാല്‍ മണ്ണില്‍ നിന്നു പുറത്തു വന്ന നിലയില്‍ കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

സംഭവത്തില്‍ 35 കാരനെ അറസ്റ്റ് ചെയ്തു.നരബലിക്കു വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പാലീസ് സംശയിച്ചിരുന്നു.2009 ല്‍ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പ്രതി കൊലപാതകം നടത്തിയത്.