കേന്ദ്ര റോഡ് ഉപരിതല ഗതാഗത വകുപ്പിന്റെ കൈവശമുള്ള വ്യക്തിവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുകയാണ്. വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയവയ്ക്കു നല്‍കുന്ന വ്യക്തി വിവരങ്ങളാണ് സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്നത്.

87 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 32 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ദേശീയ ഗതാഗത രജിസ്ട്രി ശേഖരിച്ച വ്യക്തിവിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വാഹന്‍, സാരഥി സംവിധാനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ 65 കോടി രൂപ നേടി.