ഭരണഘടന നല്‍കുന്ന തുല്യ നീതി നടപ്പാക്കാന്‍ കോടതികള്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലണം: ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്

ഭരണഘടന നല്‍കുന്ന തുല്യ നീതി നടപ്പാക്കാന്‍ കോടതികള്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ദേശീയ ലോക് അദാലത്ത് ഉദ്ഘാടനം ചെയ്യവേയാണ് ജസ്റ്റിസ് ഋഷികേശ് റോയ് കോടതികളുടെ പ്രാധാന്യത്തെ ഓര്‍മിപ്പിച്ചത്.

കോടതി വ്യവഹാരങ്ങളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ദേശീയ ലോക് അദാലത്ത് സംഘടിപ്പിച്ചത്. ഒന്നരലക്ഷത്തിലധികം കേസുകള്‍ 345 കേന്ദ്രങ്ങളിലായി പരിഗണിക്കും. അദാലത്തില്‍ എ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് കൊച്ചിയില്‍ നിര്‍വഹിച്ചു.

എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്ന ഭരണ ഘടനയാണ് ഭാരതത്തിന്റെ ആത്മാവെന്നും തുല്യ നീതി ഉറപ്പാക്കുന്നതിന് കോടതികള്‍ അടിസ്ഥാന ജന വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടത് അനിവാര്യമാണന്നും അദാലത്ത് ഉദ്ഘാടനം ചെയ്ത് ഋഷികേശ് റോയ് പറഞ്ഞു.

എല്ലാ മനുഷ്യര്‍ക്കും നീതി ഉറപ്പാക്കാന്‍ ഉള്ള ഉത്തരവാദിത്തം ജുഡീഷ്യറിക്കാണ് ഉള്ളതെന്നും അതിനാല്‍ കോടതികള്‍ സാധാരണക്കാരിലേക്ക് ഇറങ്ങി ചെയ്യണമെന്നും ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു

വര്ഷങ്ങളായി പരിഹാരമാവാതെ കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളാണ് ദേശീയ തലത്തില്‍ നടക്കുന്ന ആദാലത്തിലൂടെ പരിഹരിക്കുന്നത്. കാലതാമസം നേരിടുന്ന കോടതി വ്യവഹാരങ്ങള്‍ താങ്ങാന്‍ കഴിയാത്ത ജനവിഭാഗങ്ങള്‍ കുട്ടികള്‍ രോഗികള്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ എന്നിവയ്ക്കാണ് പ്രധാനമായും അദാലത്ത് ആശ്വാസമാകുന്നത്.

മോട്ടോര്‍ ആക്‌സിഡന്റ് , ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ പരാതികള്‍ക്ക് പുറമെ , ഒത്തു തീര്‍പ്പില്‍ എത്താന്‍ കഴിയുന്ന ക്രിമിനല്‍ കേസുകള്‍ , ചെക് കേസുകള്‍ എന്നിവയും കോടതികള് പരിഗണിക്കാത്ത കേസുകളുമാണ് ഇന്നത്തെ അദാലത്തില്‍ പരിഗണിച്ചത്. ഏകദിന അദാലത്തില്‍ കേരളത്തില്‍ നിന്നുമാത്രം 1,33,000 ല്‍ അധികം പരാതികളാണ് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here