കൊടപ്പനയ്ക്കല്‍ തറവാടിന്റെ ചരിത്രത്തെയും വര്‍ത്തമാനകാലത്തെയും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദൃശ്യാവിഷ്‌ക്കരണം ചെയ്ത ഡോക്യുഫിഷന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു.

‘കൊടപ്പനയ്ക്കല്‍ തറവാട് ‘ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂഫിഷന്റെ പ്രദര്‍ശന ഉദ്ഘാടനവും സി ഡി ലോഞ്ചിങ്ങും വ്യവസായി എം എ യൂസഫലി ഉദ്ഘാടനം ചെയ്തു.പി കെ കുഞ്ഞാലിക്കുട്ടി , ഇ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ പുരസ്‌കാര ജേതാവ് ആരിഫ് വെള്ളയിലാണ് രചനയും സംവിധാനവും നിര്‍ഹിച്ചിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണദാസ് പുലാപ്പറ്റ ഒരു അന്വേഷകനായി വിവരിക്കുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ ജോണ്‍ ബ്രിട്ടാസ്, കമാല്‍ വരദൂര്‍ , ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ ഭാഗമാകുന്നുണ്ട്. കൊടപ്പനയ്ക്കല്‍ തറവാട്ടിലെ കാരണവന്മാര്‍ മുതല്‍ പുതിയ തലമുറക്കാര്‍ വരെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.