തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കനത്ത് പൊലീസ് വലയത്തിലാകും കോളേജ്. ഒപ്പം പ്രതികൾക്കായുള്ള തെരച്ചിലും പൊലീസ് ഊർജ്ജിതമാക്കി. അതെസമയം കുത്തേറ്റ അഖിലിൽ അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

യൂണിവേ‍ഴ്സിറ്റി കോളേജിൽ ഉണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലും കേസിലെ പ്രതികൾ ഒളിവിൽ പോയ പശ്ചാത്തലത്തിലുമാണ് കോളേജിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കനത്ത് പൊലീസ് വലയത്തിലാകും കോളേജ്. അതെസമയം സംഘർഷത്തിലെ പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഉൗർജ്ജിതമാക്കി. കളിഞ്ഞ ദിവസം ഒളിവില്‍ പോയ പ്രതികളുടെ വീടുകളിലും യൂണിവേ‍ഴ്സിറ്റി കോളേജിലും പോലീസ് പരിശോധന നടത്തി.

അതേസമയം സംഘർഷത്തിൽ കുത്തേറ്റ അഖിൽ അപകട നില തരണം ചെയ്തതായി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഐ.സി.യൂവിൽ തന്നെ അഖിലിന് രണ്ടു ദിവസം കൂടി തുടരേണ്ടി വരും. രക്തസമ്മർദ്ദവും സാധാരണ നിലയിലെയ്ക്ക് എത്തി. പക്ഷെ, നിലവിൽ ഐ.സി.യൂവിൽ ഇൻക്യുബേറ്റ് ചെയ്ത സാഹചര്യമായതിനാൽ പൊലീസിന് അഖിലിൽ നിന്നും നേരിട്ട് മൊ‍ഴിയെടുക്കാൻ ഇനിയും കാക്കണം.