കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടു പേർക്ക് ഗുരുതര പരിക്ക്.ശൂരനാട് സ്വദേശി അനുതാജിനും നൗഫലിനുമാണ് പരിക്കേറ്റത്.നൗഫലിനെ താലൂക്ക് ആശുപത്രിയിലും അനുതാജിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശൂരനാട് നോർത്ത് മണ്ഡലം കമ്മിറ്റിയിൽപ്പെട്ട എ ഗ്രൂപുകാരാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.സംഘർഷത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നി ചിതറി ഓടി.കൊടികുന്നിൽ അനുകൂലികളായ എഗ്രൂപ് പ്രവർത്തകർ ഗ്രൂപ് പ്രവർത്തനം ശക്തി പ്പെടുത്താൻ ചർച്ച നടത്തുന്നതിനിടെ അഭിപ്രായ വിത്യാസത്തെ തുടർന്ന് തമ്മിൽ തല്ലുകയായിരുന്നു.

അനുതാജും നൗഫലുമാണ് ആദ്യം ഏറ്റുമുട്ടിയത് തുടർന്ന് കൂട്ടതല്ലായി.നൗഫലിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും അനുതാജിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കൊടികുന്നിൽ സുരേഷ് എംപിക്ക് സ്വീകരണം നൽകിയ ശേഷം കോണഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപത്ത വീട്ടിൽ ചേർന്ന യോഗമാണ് തല്ലിൽ കലാശിച്ചത്.