സംസ്ഥാന പൊലീസ് കൺട്രോൾ റൂം ഡിജിറ്റലൈസേഷന്റെ ഭാഗമായി പൊലീസ‌് വാഹനങ്ങളിൽ മൊബൈൽ ഡാറ്റാ ടെർമിനൽ (എംഡിടി) സിസ‌്റ്റവും ഇആർഎസ‌്എസും (എമർജൻസി റസ‌്പോൺസ‌് സപ്പോർട്ട‌് സിസ‌്റ്റം) ഘടിപ്പിച്ചുതുടങ്ങി.
കുറ്റകൃത്യങ്ങളും മറ്റും പൊതുജനങ്ങൾക്ക‌് പൊലീസിനെ അറിയിക്കാനും ഉടൻ നടപടിയെടുക്കലുമാണ‌് ലക്ഷ്യമിടുന്നത‌്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് റൂറൽ ജില്ലകളിലെ കൺട്രോൾ റൂം വാഹനങ്ങളിലും പൊലീസ‌് സ‌്റ്റേഷനുകളിലെ വാഹനങ്ങളിലുമാണ‌് ഇരു സംവിധാനങ്ങളും ഒരുക്കുന്നത‌്.
|
വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന സംവിധാനമാണ് സംസ്ഥാനത്തും നടപ്പാക്കുന്നത‌്. നിർഭയ കേസിനെ തുടർന്ന‌് കേന്ദ്ര ആഭ്യന്തര വകുപ്പ‌് തയ്യാറാക്കിയ പദ്ധതിയുടെ ചുവടുപിടിച്ചാണ‌് സംവിധാനം.
112 എന്ന നമ്പറിൽ വിളിച്ചാൽ തിരുവനന്തപുരത്തുള്ള കൺട്രോൾ റൂമിലേക്കാണ‌് കണക്ടാവുക. ഫോൺകോൾ വന്ന സ്ഥലം ലൊക്കേറ്റ‌് ചെയ‌്ത‌് ജില്ലാ കോ ഓർഡിനേറ്റർ കേന്ദ്രത്തിന‌് കൈമാറും. ജിപിഎസ‌് സംവിധാനത്തിലൂടെ സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്തുള്ള പൊലീസ‌് പട്രോളിങ‌് സംഘത്തിന‌് വിവരം കൈമാറും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കൈയോടെ പിടികൂടാമെന്നാണ‌് കരുതുന്നത‌്.
തിങ്കളാഴ‌്ചയോടെ അഞ്ച‌് ജില്ലകളിലും ഈ സംവിധാനം ഏർപ്പെടുത്തും.
Get real time update about this post categories directly on your device, subscribe now.