മുപ്പതു വർഷത്തോളമായി മലയാളികളുടെ സ്വന്തം എന്ന ലേബൽ സ്വന്തമാക്കിയ നടൻ ആണ് ജയറാം. പദ്മരാജൻ, സത്യൻ അന്തിക്കാട്, കമൽ കൂട്ടുകെട്ടുകളിൽ ജയറാം മലയാളികളുടെ കുടുംബാംഗത്തെപോലെ, അടുത്ത വീട്ടിലെ ചെറുപ്പക്കാരനെപ്പോലെ, ഒരു ബന്ധുവിനെപോലെ, സുഹൃത്തിനെപ്പോലെ, സഹായിപ്പോലെ പല രൂപത്തിലും ഭാവത്തിലും മനസ്സിൽ പതിഞ്ഞു.

പ്രേക്ഷകരുടെ ഇഷ്ടം സൂക്ഷിക്കുന്നതുപോലെ തന്നെ ജയറാം സഹപ്രവർത്തകരുടെയും സ്നേഹം കാത്തുസൂക്ഷിച്ചു പോരുന്നു.

മമ്മൂട്ടിയും മോഹൻലാലും കമലഹാസനും ദിലീപും സുരേഷ്ഗോപിയുമടക്കം എല്ലാവര്ക്കും ജയറാം പ്രിയപ്പെട്ടവനാണ്.

എന്നാൽ ജയറാം കുടുങ്ങിയത് ജെ ബി ജങ്ഷനിലെ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മുൻപിലാണ്. മമ്മൂട്ടി മോഹൻലാൽ ഇവരിൽ ആരെ എടുക്കും എന്ന ചോദ്യത്തിന് ജയറാം ആദ്യം ഒന്ന് പതറിയെങ്കിലും കൃത്യമായ കാരണത്താൽ ഒരാളുടെ പേര് പറഞ്ഞു.