ചരിത്രം രചിക്കാന്‍ കളിക്കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് മത്സരം ആവേശകരമായി തുടരുകയാണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് 15 ഓവറുകള്‍ പിന്നിടുമ്പോള്‍ 69 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍.

തുടക്കത്തിലെ മാര്‍ടിന്‍ ഗുപ്തിന്റെ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായെങ്കിലും നിലവില്‍ ക്രീസിലുള്ള ഹെന്‍ട്രി നിക്കോള്‍സും ക്യാപ്റ്റന്‍ വില്യംസണും മികച്ച സ്‌കോറിനായി പൊരുതുകയാണ്.

ഗുപ്ടിന്‍ 18 പന്തില്‍ 19 നേടി. നിക്കോള്‍സ് 44 പന്തില്‍ 31 റണ്ണും വില്യംസണ്‍ 29 പന്തില്‍ 9 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്. തുടക്കത്തില്‍ 6 ഓവര്‍ പിന്നിട്ടപ്പോഴാണ് ഗുപ്ടിന്‍ പുറത്തായത്. വിക്കറ്റ് നേടിയത് ക്രിസ് വോക്‌സാണ്. അധികം റണ്‍സ് വഴങ്ങാതെ മികച്ച രീതിയിലാണ് ഇംഗ്ലണ്ട് ബൗള്‍ ചെയ്യുന്നത്. അഞ്ച് ഓവര്‍ എറിഞ്ഞ ആര്‍ച്ചര്‍ വെറും 20 റണ്‍ മാത്രമാണ് വഴങ്ങിയത്.

ആരു ജയിച്ചാലും ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ചരിത്രമായിരിക്കും ഇന്ന് പിറക്കുക.