ചരിത്രം രചിക്കാന്‍ കളിക്കളത്തിലിറങ്ങിയ ന്യൂസിലന്‍ഡിന് മൂന്നാം വിക്കറ്റും നഷ്ടമായി. നിര്‍ണായക വിക്കറ്റാണ് ഇംഗ്ലണ്ട് ഈ അവസരത്തില്‍ നേടിയത്. ക്യാപ്റ്റന്‍ വില്യംസണും നിക്കോള്‍സുമാണ് പുറത്തായത്.

53 പന്തില്‍ 30 റണ്‍സെടുത്താണ് വില്യംസണ്‍ മടങ്ങിയത്. 55 റണ്‍സ് നേടിയ നിക്കോള്‍സും പുറത്തായതോടെ ന്യൂസിലന്‍ഡ് പ്രതിസന്ധിയിലായിക്കുകയാണ്. ലിയാം പ്ലങ്കെറ്റാണ് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന് മേല്‍ക്കൈ നേടിക്കൊടുത്തത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് 27 ഓവറുകള്‍ പിന്നിടുമ്പോള്‍ 118 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍. തുടക്കത്തിലെ മാര്‍ടിന്‍ ഗുപ്തിന്റെ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായെങ്കിലും ഹെന്‍ട്രി നിക്കോള്‍സും ക്യാപ്റ്റന്‍ വില്യംസണും സ്‌കോര്‍ 100 ല്‍ എത്തിച്ചു.

ഗുപ്ടിന്‍ 18 പന്തില്‍ 19 നേടി. ടോം ലാഥം 2 പന്തില്‍ 1 റണ്ണും റോസ് ടെയ്‌ലര്‍ 16 പന്തില്‍ 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്. തുടക്കത്തില്‍ 6 ഓവര്‍ പിന്നിട്ടപ്പോഴാണ് ഗുപ്ടിന്‍ പുറത്തായത്. വിക്കറ്റ് നേടിയത് ക്രിസ് വോക്‌സാണ്. പിന്നീട് 22ാം ഓവറില്‍ വില്യംസണും വിണു. ആരു ജയിച്ചാലും ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ചരിത്രമായിരിക്കും ഇന്ന് പിറക്കുക.