കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഐ വി ദാസ് മാധ്യമ പുരസ്‌കാരം കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ ഡോ.എന്‍ പി ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി. 25000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ സമ്മാനിച്ചു.

വി വി കെ സാഹിത്യ പുരസ്‌കാരം കവി ദിവാകരന്‍ വിഷ്ണുമംഗലം സ്വീകരിച്ചു. കതിരൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യ അതിഥിയായിരുന്നു.

കതിരൂര്‍ ബാങ്ക് പ്രസിഡന്റ് കാരായി ബാലന്‍ അധ്യക്ഷത വഹിച്ചു. പൊന്ന്യം ചന്ദ്രന്‍, കാരായി രാജന്‍, പ്രൊഫസര്‍ എം മാധവന്‍, നാരായണന്‍ കാവുമ്പായി, എം മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.