ഇത് ചരിത്രം; സൂപ്പര്‍ ഓവറിലും സമനില; ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാര്‍

ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡിനെ മറികടന്നാണ് ഇംഗ്ലണ്ട് കന്നി കിരീടത്തില്‍ മുത്തമിട്ടത്. സൂപ്പര്‍ ഓവറും സമനിലയില്‍ അവസാനിച്ചതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ലോക ജേതാക്കളാവുകയായിരുന്നു.

ചരിത്രം രചിക്കാന്‍ കളിക്കളത്തിലിറങ്ങിയ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം സമനിലയില്‍ കലാശിച്ചപ്പോള്‍ സൂപ്പറിലേക്ക് കടക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സ് നേടി. സ്‌റ്റോക്‌സും ബട്ടലറുമായിരുന്നു നിര്‍ണായക ഓവറില്‍ ബാറ്റേന്തിയത്.

ഒരോവറില്‍ 16 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ നീഷാമും ഗുപ്ടിലും നിറഞ്ഞാടി. ഓവസാന ബോളില്‍ ആവേശകരമായ അന്ത്യം. ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവറും സമനിലയില്‍. ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ ജയം ഇംഗ്ലണ്ടിലേക്ക് എത്തി.

ഓരോ ബോളും ആകാംക്ഷയോടെയും സമ്മര്‍ദ്ദത്തോടെയുമായിരുന്നു ഇരു ടീമിലെ കളിക്കാരും നേരിട്ടിരുന്നത്. ലോഡ്‌സിലെ ആയിരക്കണക്കിന് ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് നേടുമ്പോള്‍ അത് ചരിത്രമായി. നാല് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടിന്റെ ആദ്യ കിരീടമാണിത്.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍ നേടി സമനില പിടിച്ചു. ബട്ട്‌ലറും സ്റ്റോക്‌സും നേടിയ സെഞ്ചുറി കൂട്ടുകെട്ടിന്റെ പിന്‍ബലത്തിലാണ് സമനിലനില പിടിക്കാന്‍ ഇംഗ്ലണ്ടിനായത്. ജേസണ്‍ റോയി (20 പന്തില്‍ 17), ബെയര്‍‌സ്റ്റോ (55 പന്തില്‍ 36), ജോ റൂട്ട് (30 പന്തില്‍ 7), ഇയോണ്‍ മോര്‍ഗന്‍ (22 പന്തില്‍ 9), ബെന്‍സ്റ്റോക്‌സ് (98 പന്തില്‍ 84), ജോസ് ബട്ട്‌ലര്‍ (60 പന്തില്‍ 59) എന്നിവരാണ് റണ്‍ നേടിയ മറ്റ് താരങ്ങള്‍. ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗ്യൂസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നീഷാം, ഗ്രാന്‍ഡോം, മാറ്റ് ഹെന്‍ട്രി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News