2016 ലെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

2016 ലെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . കള്ളവോട്ട് ആരോപണം തെളിയിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ഹർജി പിൻവലിക്കുന്നതായി സുരേന്ദ്രൻ കോടതിയെ അറിയിച്ചിരുന്നു.

ഹർജി പിൻവലിക്കുകയാണെങ്കിൽ കേസ് ചിലവ് നൽകണമെന്ന് എതിർകക്ഷികൾ ആവശ്യപ്പെട്ടതോടെ ഹർജി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഇരു കക്ഷികളും ഇന്ന് കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും. കേസ്സ് തുടരാനാണ് ഇരു കക്ഷികളും തീരുമാനിക്കുന്നതെങ്കിൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News